''നിയമവിരുദ്ധമായി കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യും''
''നിയമവിരുദ്ധമായി കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യും''

ഇടുക്കി: നിയമവിരുദ്ധമായി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് കെപിസിസി അംഗം ആര്‍. ബാലന്‍പിള്ള. യരാഹുല്‍ മാങ്കുട്ടത്തിലിനെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് കമ്മിറ്റി പൂപ്പാറയില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പും പൊലീസുകാരെ കൈകാര്യം ചെയ്തിട്ടുണ്ട്. ഭരണം മാറിവരുമ്പോള്‍ ഈ പൊലീസുകാരെ ഒന്നും പെന്‍ഷന്‍ വാങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്, മണ്ഡലം പ്രസിഡന്റുമാരായ ജോഷി കന്യാകുഴിയില്‍, വരദരാജന്‍, റോയി ചാത്തനാട്ട്, ബെന്നി കൊച്ചുവീട്ടില്‍, ഡിസിസി അംഗങ്ങളായ എസ് വനരാജ്, ബെന്നി പാലക്കാട്ട്, വില്യംസ്, വനരാജ്, ബിജു വട്ടമറ്റം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍, ഗീതാ വരദരാജന്‍, ഷാജു വാക്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






