കട്ടപ്പന ട്രൈബല്‍ സ്‌കൂള്‍ പരിസരത്തെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കല്‍: 2 ലക്ഷം രൂപ അനുവദിച്ചുള്ള കത്ത് മന്ത്രിയുടെ ഓഫീസില്‍നിന്ന് കലക്ടര്‍ക്ക് കൈമാറി
കട്ടപ്പന ട്രൈബല്‍ സ്‌കൂള്‍ പരിസരത്തെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കല്‍: 2 ലക്ഷം രൂപ അനുവദിച്ചുള്ള കത്ത് മന്ത്രിയുടെ ഓഫീസില്‍നിന്ന് കലക്ടര്‍ക്ക് കൈമാറി

ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിന് മുകള്‍വശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്ന് റോഷി അഗസ്റ്റിന്‍
രണ്ട് ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള കത്ത് ജില്ലാ കലക്ടര്‍ക്ക് നല്‍കി. ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസാണ് നടപ്പിലാക്കുന്നത്.
എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രൈബല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കെഎസ്ഇബി പിഴ ചുമത്തി എന്ന മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. ഗവ.ട്രൈബല്‍ സ്‌കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണ് ലൈന്‍ കടന്നു പോകുന്നത്. ഇത് കെട്ടിടത്തിന്റെ റൂഫിങിനോട് ചേര്‍ന്നാണ് കടന്നു പോകുന്നതെന്നും അപകടസ്ഥിതിയും ചൂണ്ടിക്കാണിച്ചു കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച മന്ത്രി റോഷി അഗസ്റ്റിന്‍, ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും എത്രയും വേഗം വൈദ്യുതി ലൈന്‍ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നു. വൈദ്യുതി സ്ഥാപിക്കുന്നതിനുള്ള തുക എവിടെ നിന്ന് ലഭ്യമാകുമെന്ന ചോദ്യം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എംഎല്‍എ ഫണ്ടില്‍നിന്നും തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ഇതനുസരിച്ച് രണ്ടുലക്ഷം രൂപയാണ് അനുവദിച്ചത്. പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് നല്‍കിയിട്ടുണ്ടെന്ന് നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടി പറഞ്ഞു. നിലവില്‍ ഈ ലൈന്‍ മാറ്റുന്നതിനായി എസ്റ്റിമേറ്റ് കെഎസ്ഇബി അധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റും ലൈനും മാറ്റുന്നതിനായി 1,51,191 എസ്റ്റിമേറ്റായി കെഎസ്ഇബി നല്‍കിയിരിക്കുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നതും. എന്നാല്‍ ഈ വിഷയത്തില്‍ മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌കൂള്‍ അധികൃതര്‍ ഈ ലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിക്കും നഗരസഭയ്ക്കും കത്ത് നല്‍കുകയും കെഎസ്ഇബി അന്ന് എസ്റ്റിമേറ്റ് നല്‍കിയതുമാണ്. നഗരസഭയായിരുന്നു തുടര്‍ നടപടി ചെയ്യേണ്ടിയിരുന്നത് ഇതിലുണ്ടായ കാലതാമസമാണ് ലൈന്‍ മാറ്റാന്‍ വൈകിയതെന്നും ആരോപണമുണ്ട്.
What's Your Reaction?






