രാജാക്കാട് റോട്ടറി ക്ലബ് വാര്‍ഷികം ആഘോഷിച്ചു
രാജാക്കാട് റോട്ടറി ക്ലബ് വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: രാജാക്കാട് റോട്ടറി ക്ലബ് വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. ഫസ്റ്റ് ലേഡി സീമ സിനോജ്, മിനി മനോജ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് ഫിലിപ്പ് അധ്യക്ഷനായി. മുന്‍ ഡിസ്ട്രിക് ഗവണര്‍ അഡ്വ. ബേബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സേവനമെന്നതാണ് റോട്ടറി ഇന്റര്‍നാഷണലിന്റെ അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. 2022-ല്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തി ക്ലബ്ബ് ഓഫ് രാജാക്കാട് നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സിനോജ് മാത്യു പ്രസിഡന്റും, കെ ജി രാജേഷ് സെക്രട്ടറിയും, നോബി ടി ബേബി ട്രഷറര്‍റുമായിട്ടുള്ള ഭരണസമിതി ചുമതലയേറ്റു. മെബര്‍ഷിപ്പ് വിതരണവും നടത്തി. 2025-26 വര്‍ഷ സേവന പ്രവര്‍ത്തങ്ങളുടെ ആദ്യഘട്ടമായി രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു ടെലിവിഷനും സ്‌കൂളുകളില്‍ ന്യൂസ് പേപ്പര്‍ വിതരണ പദ്ധതിയും നടപ്പിലാക്കി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോബി മാതാലികുന്നേല്‍, ഗവണര്‍ പ്രിന്‍സ് ചെറിയാന്‍, ഡി ഡി യുനസ് സിദ്ദിഖ്, സദാശിവന്‍, ക്ലബ് അഡൈ്വസര്‍ മനോജ് ടി ആര്‍, ചാട്ടര്‍ പ്രസിഡന്റ് ഷാജി സി ആര്‍, കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് വി എസ് ബിജു , സെക്രട്ടറി സജി കോട്ടക്കല്‍, പി എസ് പുഷ്പാകരന്‍, പ്രിന്‍സ് തോമസ്, സജിമോന്‍ വി എസ്, ചാര്‍ട്ടേഡ് പ്രസിഡന്റ് ഷാജി ചുള്ളിയാട്ട്, സെക്രട്ടറി കെ ജി രാജേഷ്, ഇന്റര്‍നാഷണല്‍ സോണല്‍, ഡിസ്ട്രിക്ക് ഭാരവാഹികള്‍, സാമൂഹിക സാംസ്‌കാരിക സേവന മേഖലയിലെ പ്രമുഖരും, ക്ലബ് അംഗങ്ങളും, കുടുംബാംഗങ്ങളും പങ്കെടുത്തു.
What's Your Reaction?






