'ഫോര്‍ അന്ന, ഫോര്‍ ഓള്‍, ആന്‍ ഓഫീസ് വെല്‍നെസ് മൂവ്‌മെന്റ്' ജില്ലാതല ഉദ്ഘാടനം 26ന് കട്ടപ്പനയില്‍
'ഫോര്‍ അന്ന, ഫോര്‍ ഓള്‍, ആന്‍ ഓഫീസ് വെല്‍നെസ് മൂവ്‌മെന്റ്' ജില്ലാതല ഉദ്ഘാടനം 26ന് കട്ടപ്പനയില്‍

ഇടുക്കി: പ്രൊഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി, 26ന് ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന വുഡ്‌ലാര്‍ക്ക് ഹോ
ട്ടല്‍ ഓഡിറ്റോറിയത്തില്‍ 'ഫോര്‍ അന്ന ഫോര്‍ ഓള്‍ ആന്‍ ഓഫീസ് വെല്‍നെസ് മൂവ്‌മെന്റി'ന്റെ ജില്ലാതല ഉദ്ഘാടനം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലന്‍ വിഷയാവതരണം നടത്തും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, പ്രൊഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍, സെക്രട്ടറി ഫിലിക്‌സ് ജോസഫ് എന്നിവര്‍ സംസാരിക്കും. 'ഓഫീസ് വെല്‍നെസ് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാം' എന്ന വിഷയത്തില്‍ നിതില്‍ ലാലച്ചന്‍, ഡോ. മെറിന്‍ പൗലോസ്, സോബന്‍ ജോര്‍ജ് എബ്രഹാം, സാബു എം ഈപ്പന്‍ എന്നിവര്‍ ക്ലാസെടുക്കും.
പൂനെയില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്ന കൊച്ചി സ്വദേശിനി അന്ന, അമിതജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചിരുന്നു. അന്നയുടെ മരണം കോര്‍പ്പറേറ്റ് കമ്പനികളിലെ ജോലിഭാരവും ജീവനക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദവും സംബന്ധിച്ച് ദേശീയതലത്തില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്
പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ജില്ലാതലത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്.
പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പരിപാടിയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മനോജ് അഗസ്റ്റിന്‍, അഡ്വ. കെ ജെ ബെന്നി, സിജു ചക്കുംമൂട്ടില്‍, സാബു ജോണ്‍, റിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






