മൂന്നാറില്‍ 4 പശുക്കള്‍ ചത്ത നിലയില്‍: കടുവ കൊന്നതായി സംശയം
മൂന്നാറില്‍ 4 പശുക്കള്‍ ചത്ത നിലയില്‍: കടുവ കൊന്നതായി സംശയം

ഇടുക്കി: മൂന്നാറില്‍ മേയാന്‍വിട്ട 4 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. കടുവ കൊന്നതായി സംശയിക്കുന്നു. പശുക്കളില്‍ ഒന്നിന്റെ ജഡം പകുതിയോളം ഭക്ഷിച്ച നിലയിലാണ്. കുണ്ടള സാന്റോസ് എസ്ടി കോളനിയിലെ ഷണ്‍മുഖത്തിന്റെ പശുക്കളാണ് ചത്തത്. മേയാന്‍വിട്ട പശുക്കള്‍ തിരികെ എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുതുക്കടി ഡിവിഷന് സമീപം റോഡരികിലെ ചതുപ്പില്‍ ജഡം കണ്ടെത്തിയത്. വനപാലകര്‍ പരിശോധന നടത്തി.
What's Your Reaction?






