ഡിവൈഎഫ്‌ഐ കാല്‍നട പ്രചരണ ജാഥ നടത്തി
ഡിവൈഎഫ്‌ഐ കാല്‍നട പ്രചരണ ജാഥ നടത്തി

ഇടുക്കി: ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയുടെ പ്രചാരണാര്‍ത്ഥം കട്ടപ്പന സൗത്ത്, നോര്‍ത്ത്, മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് സമാപന സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെയാണ് 21ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല നടത്തുന്നത്. ബിബിന്‍ സജീവ്, ജോജോ ജോസഫ് എന്നിവരാണ് ജാഥ നയിച്ചത്. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, നിയാസ് അബു, സൗത്ത് മേഖലാ പ്രസിഡന്റ് സെബിന്‍ ഇളംപള്ളി, ഗായത്രി, ഗൗതം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






