പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ തൊഴില്‍മേള 16ന്
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ തൊഴില്‍മേള 16ന്

ഇടുക്കി:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ 16ന് പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ തൊഴില്‍മേള നടത്തും. ഫിനാന്‍സ്, ബിസിനസ്, സര്‍വീസ്, ടെക്‌നിക്കല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ 300ല്‍പ്പരം ഒഴിവുകളില്‍ നിയമനം നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എന്‍ജിനിയറിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ www.ncs.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് അന്നേദിവസം നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഫോണ്‍: 9282437682, 04868272262.
What's Your Reaction?






