ഇടുക്കി: അയ്യപ്പന്‍കോവില്‍ വേളാങ്കണ്ണി ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന വൈദ്യുതി പോസ്റ്റിലും കമ്പിയിലും കാട് വളര്‍ന്ന് നില്‍ക്കുന്നത് കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. ത്രീ ഫേസ് ലൈനുകള്‍ ഉള്‍പ്പെടെയുള്ളവ കടന്നുപോകുന്നതിനാല്‍ വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യതയേറെയാണ്. വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ പല മേഖലകളിലും അപകടകരമായ രീതിയിലാണ് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനിലേയ്ക്ക് നില്‍ക്കുന്ന മരച്ചില്ലകളും കാടുപടലങ്ങളും ജീവനക്കാര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.