കട്ടപ്പന നഗരസഭയില്‍ സ്വച്ഛത കി ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു
കട്ടപ്പന നഗരസഭയില്‍ സ്വച്ഛത കി ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ സ്വച്ഛത കി ക്യാമ്പയിന്‍ ലോഗോ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി പ്രകാശനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. 7 മുതല്‍ ഒക്ടോബര്‍ 2 വരെ കേന്ദ്ര നഗര പാര്‍പ്പിട മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് ക്യാമ്പയിന്‍ നടത്തുന്നത്. സ്ഥിരമായി മാലിന്യങ്ങള്‍ കാണപ്പെടുന്നയിടങ്ങള്‍ മാപ്പ് ചെയ്യുക, അത്തരം പ്രദേശങ്ങള്‍ അടിയന്തരമായി ക്ലീന്‍ ചെയ്യുക, സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ആകര്‍ഷകമായ നിലയിലേക്ക് മാറ്റിയെടുക്കുക, ശുചീകരണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, ആഘോഷ പരിപാടികള്‍ പ്ലാസ്റ്റിക് രഹിതമായി നടത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മനോജ് മുരളി, ജാന്‍സി ബേബി, സിബി പാറപ്പായി, ഐബിമോള്‍ രാജന്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ജീന്‍സ് സിറിയക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് ഡി, അനുപ്രിയ കെ എസ്, സൗമ്യാനാഥ് ജി പി, പ്രസാദ് ടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

