ഭൂനിയമ ഭേദഗതി ചട്ടത്തിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്ന് കട്ടപ്പന നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍: സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ്
ഭൂനിയമ ഭേദഗതി ചട്ടത്തിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്ന് കട്ടപ്പന നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍: സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ്

ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍, ഭൂനിയമ ഭേദഗതി ചട്ടത്തിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രമേയം അവതരിപ്പിച്ചു. അതേസമയം ചട്ടം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് കൗണ്‍സിലമാര്‍ നന്ദി പ്രമേയവും അവതരിപ്പിച്ചു. 15 അജണ്ടകളാണ് ചര്‍ച്ചയായത്. വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണവും വാര്‍ഡ്‌സഭ പട്ടികയിലെ അപാകതയും പരിഹാരവും ചര്‍ച്ചയായി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളിനുസമീപമുള്ള റോഡില്‍ സൂചന ബോര്‍ഡ് സ്ഥാപിക്കും. നഗരസഭയുടെ ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ഇന്‍വേര്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പൊതുകുടിവെള്ള എടിഎം സ്ഥാപിക്കും.
What's Your Reaction?






