ഭൂനിയമ ഭേദഗതി ചട്ടത്തിലെ വ്യവസ്ഥകള്‍ പിന്‍വലിക്കണം: യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി
ഭൂനിയമ ഭേദഗതി ചട്ടത്തിലെ വ്യവസ്ഥകള്‍ പിന്‍വലിക്കണം: യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിലെ വ്യവസ്ഥകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പട്ടയ ഭൂമിയില്‍ എല്ലാ അനുമതികളും വാങ്ങി നിര്‍മിച്ച വീടും വ്യാപാര സ്ഥാപനങ്ങളും ക്രമവല്‍ക്കരിക്കണമെന്ന് പറയുന്നത് നീതിനിഷേധവും അഴിമതിക്ക് വഴിവെക്കുന്നതുമാണ്. കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ പട്ടയത്തിന്റെ പകര്‍പ്പ്, കരമടച്ച രസീത്, നിര്‍മാണത്തിന് അനുമതി ലഭിച്ചതിന്റെ രേഖകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇതില്‍ ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷകള്‍ നിരസിക്കുമെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഭൂ ഉടമകളും കെട്ടിട ഉടമസ്ഥരും നെട്ടോട്ടമോടണം. നിര്‍മാണ നിരോധനം, പട്ടയപ്രശ്നം സങ്കീര്‍ണമാക്കല്‍, വനവിസ്തൃതി വര്‍ധിപ്പിക്കല്‍, സിഎച്ച്ആര്‍ പ്രശ്നം, ലൈഫ് ഭവനപദ്ധതിക്കുള്ള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഉണ്ടായതെന്നും നേതാക്കള്‍ ആരോപിച്ചു. ചട്ടഭേദഗതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവരികയാണെന്ന് നിയോജക മണ്ഡലം ചെയര്‍മാന്‍ എം ജെ കുര്യന്‍, കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍, സെക്രട്ടറി പി എസ് യൂനുസ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?






