നെടുങ്കണ്ടം മാവടിയിലെ തോട്ടത്തില്‍നിന്ന് പച്ചഏലക്കാ മോഷ്ടിച്ചുവിറ്റ 3 പേര്‍ പിടിയില്‍
നെടുങ്കണ്ടം മാവടിയിലെ തോട്ടത്തില്‍നിന്ന് പച്ചഏലക്കാ മോഷ്ടിച്ചുവിറ്റ 3 പേര്‍ പിടിയില്‍

ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ തോട്ടത്തില്‍നിന്ന് പച്ചഏലക്കാ മോഷ്ടിച്ചുവിറ്റ സഹോദങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവടി മുളകുപാറയില്‍ വിഷ്ണു, ജയകുമാര്‍, മുരുകേശന്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 9.30ഓടെയാണ് മൂവരുംചേര്‍ന്ന് മാവടി ഉപ്പൂറ്റില്‍ സാബു തോമസിന്റെ തോട്ടത്തില്‍ മോഷണം നടത്തിയത്. ഏലച്ചെടിയില്‍നിന്ന് ശരം മുറിച്ചെടുത്ത് ബൈക്കില്‍ കടത്തുകയായിരുന്നു. പിന്നീട് കായ പറിച്ചെടുത്ത് കഴിഞ്ഞദിവസം മുള്ളരിക്കുടിയിലെ ഏലംസ്റ്റോറില്‍ വിറ്റു. സിസി ക്യാമറകളില്‍ മോഷ്ടാക്കള്‍ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഉടമയുടെ പരാതിയില്‍ പ്രതികളെ വീട്ടില്‍നിന്ന് പിടികൂടി.
കഴിഞ്ഞദിവസ ദിവസങ്ങളില്‍ മാവടി ഉറത്തുമുട്ടത്തുകുന്നേല്‍ അപ്പച്ചന്റെ തോട്ടത്തില്‍നിന്ന് പച്ചഏലക്കയും കന്നാസും പൈപ്പുകളും മോഷണംപോയിരുന്നു.
What's Your Reaction?






