കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം ഫെബ്രുവരി 1 മുതല്‍
കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം ഫെബ്രുവരി 1 മുതല്‍
ഇടുക്കി: കട്ടപ്പന കൊച്ചുതോവാള എസ്എന്‍ ജങ്ഷന്‍ ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം ഫെബ്രുവരി 1 മുതല്‍ 5 വരെ ആഘോഷിക്കും. 1ന് രാവിലെ 5ന് പ്രഭാതഭേരി, 5.30ന് നിര്‍മാല്യദര്‍ശനം, ഗണപതിഹോമം, ഗുരുപൂജ, ഗണപതിപൂജ, സരസ്വതി പൂജ, ശിവപൂജ, 7.30ന് ഗുരുദേവകൃതികളുടെ ആലാപനം, 8ന് മുളപൂജ, 8.30ന് കലശപൂജ, 9.30ന് ഭാഗവത പാരായണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 4ന് രുദ്രാഭിഷേകം, 5.30ന് സമൂഹപ്രാര്‍ഥന, 6.25ന് കൊടിയേറ്റ്, കലവറ നിറയ്ക്കല്‍, പറയെടുപ്പ്, പ്രസാദമൂട്ട്, 8ന് മുളപൂജ, തുടര്‍ന്ന് തിരുവനന്തപുരം മെട്രോ വോയ്‌സിന്റെ ഗാനമേള. 2ന് രാവിലെ മുതല്‍ പതിവ്പൂജ, 9.30ന് നവഗ്രഹപൂജയും ശാന്തിഹവനവും, 1.30ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് മഹാകാര്യസിദ്ധി പൂജയും ദേവിക്ക് പൂമൂടലും, 7ന് കൈകൊട്ടിക്കളി, 7.30ന് കുടുംബയോഗങ്ങളുടെ കലാപരിപാടികള്‍. 3ന് രാവിലെ മുതല്‍ പതിവ് പൂജകള്‍, 8.30ന് കലശപൂജ, കലശാഭിഷേകം, തേന്‍ അഭിഷേകം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് സര്‍വരാജോപഹാര പൂജ, 7.30ന് ദേശത്തുടിയുടെ നാടന്‍പാട്ട്. 4ന് പതിവുപൂജകള്‍ക്ക് പുറമേ രാവിലെ 7.30ന് മഹാമൃത്യുഞ്ജയ ഹോമം, 9.30ന് പിതൃമഹായജ്ഞം, മഹാസുദര്‍ശന ഹോമം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് കുടുംബയോഗങ്ങളുടെ കലാപരിപാടികള്‍. 5ന് ഉച്ചയ്ക്ക് മഹാ കലശാഭിഷേകം, വൈകിട്ട് 5.45ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 7ന് ആറാട്ട്, മഹാപ്രസാദമൂട്ട്, 8ന് തൊടുപുഴ ലോഗോ ബീറ്റ്‌സിന്റെ ഗാനമേള. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി കെ സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, ശാന്തി നിശാന്ത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?