ഇന്‍ഡോര്‍ സ്റ്റേഡിയം: യുഡിഎഫ് തങ്കമണിയില്‍ നയവിശദീകരണ യോഗം നടത്തി
ഇന്‍ഡോര്‍ സ്റ്റേഡിയം: യുഡിഎഫ് തങ്കമണിയില്‍ നയവിശദീകരണ യോഗം നടത്തി
ഇടുക്കി: യുഡിഎഫ് കാമാക്ഷി മണ്ഡലം കമ്മിറ്റി തങ്കമണിയില്‍ വിശദീകരണ യോഗം നടത്തി. എല്‍ഡിഎഫ് ഭരണസമിതി കൊണ്ടുവന്ന ഇന്‍ഡോര്‍ സ്റ്റേഡിയം യുഡിഎഫ് ഭരണസമിതി നഷ്ടപ്പെടുത്തിയെന്ന ഇടതുപക്ഷ ദുഷ്പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണയോഗം നടത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറി എസ് ടി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുവേണ്ടിയെന്ന വ്യാജേന ഇടതുപക്ഷം പൊതുജനങ്ങളില്‍നിന്ന് പിരിച്ച ലക്ഷകണക്കിന് രൂപയുടെ വിനിയോഗത്തേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും 98 കോടി രൂപയുടെ ജല്‍ജീവന്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും യുഡിഎഫ് കുറ്രപ്പെടുത്തി. മണ്ഡലം ചെയര്‍മാന്‍ ഫ്രാന്‍സിസ് പന്തലാനി അധ്യക്ഷനായി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരില്‍, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ജോയി കാട്ടുപാലം , ഡിസിസി അംഗം ജോസഫ് മാണി, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?