മൂന്നാര്‍ എം ജി നഗറില്‍ സാമൂഹിക വിരുദ്ധര്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ചതായി പരാതി 

മൂന്നാര്‍ എം ജി നഗറില്‍ സാമൂഹിക വിരുദ്ധര്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ചതായി പരാതി 

Apr 20, 2026 - 17:07
 0
മൂന്നാര്‍ എം ജി നഗറില്‍ സാമൂഹിക വിരുദ്ധര്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ചതായി പരാതി 
This is the title of the web page

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് പരിധിയിലുള്‍പ്പെടുന്ന എംജി നഗറിലും ലക്ഷം നഗറിലും സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള വിതരണത്തിന്റെ പൈപ്പുകള്‍ പൊട്ടിച്ച് സാമൂഹിക വിരുദ്ധര്‍. രണ്ട് വാര്‍ഡുകളിലായി ഏകദേശം മൂവായിരത്തിലേറെ കുടുംബങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം മുടങ്ങിയത്. പൈപ്പുകള്‍ നശിപ്പിച്ചതോടെ ടാങ്കിലുണ്ടായിരുന്ന വെള്ളം മുഴുവന്‍ ഒഴുകിപ്പോയി. ടാങ്കില്‍ നിന്ന് പുറത്തേക്ക് പോകുന്ന പൈപ്പുകള്‍ പൂര്‍ണമായും വെട്ടി നശിപ്പിച്ച നിലയിലായിരുന്നു. ഇതോടെ എംജി നഗര്‍ ലക്ഷംനഗര്‍ രാജീവ് നഗര്‍ തുടങ്ങിയവടങ്ങളിലെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുടിവെള്ള പൈപ്പുകള്‍ നശിപ്പിച്ചത് ഇവിടെയുള്ള സാമൂഹിക വിരുദ്ധരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow