സര്‍ക്കാരുകള്‍ ഈഴവ സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍
സര്‍ക്കാരുകള്‍ ഈഴവ സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍
ഇടുക്കി: ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്ന സര്‍ക്കാരുകള്‍ എല്ലാ കാലത്തും ഈഴവ സമുദായത്തെ അവഗണിക്കുന്ന നിലപാടാണ് തുടരുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ അസമത്വം ചൂണ്ടിക്കാട്ടുമ്പോഴൊക്കെ വര്‍ഗീയവാദിയെന്ന് മുദ്രകുത്തി തന്നെ ഒതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മത പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകള്‍ക്കുവരെ പെന്‍ഷന്‍ നല്‍കുന്ന നാട്ടില്‍ ഈഴവരുടെ വോട്ടിന് വിലയില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അണക്കരയില്‍ എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്‍മത്തില്‍ അടിയുറച്ച ഒരു ജീവിത ശൈലി വളര്‍ത്തുന്നതിനും ലോകം ഇന്ന് നേരിടുന്ന വിവിധ തരത്തിലുള്ള ഭീഷണികളെ നേരിടുന്നതിന് യുവതലമുറയെ സജ്ജമാക്കുന്നതിനും ലക്ഷ്യമിട്ടാണ് എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സാരഥീയം എന്ന പേരില്‍ ഏകദിന നേതൃത്വ പഠന വിനോദ സദസ് സംഘടിപ്പിച്ചത്. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷനായി. പദ്മ പുരസ്‌കാരം നേടിയ വെള്ളാപ്പള്ളി നടേശന് ചടങ്ങില്‍ സ്വീകരണം നല്‍കി. എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയില്‍, വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി സംഗീത വിശ്വനാഥന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, സെക്രട്ടറി വിനോദ് ഉത്തമന്‍, യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ. പി ആര്‍ മുരളീധരന്‍, യോഗം ഡയറക്ടര്‍ ഷാജി പുള്ളോലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?