അടിമാലി അമ്പലപ്പടി-തേവര്‍മഠം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍

അടിമാലി അമ്പലപ്പടി-തേവര്‍മഠം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍

Aug 4, 2026 - 14:32
 0
അടിമാലി അമ്പലപ്പടി-തേവര്‍മഠം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: അടിമാലി പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലുള്‍പ്പെട്ട അമ്പലപ്പടി-തേവര്‍മഠം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍. 2024 -25 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് റോഡ് നിര്‍മിക്കാമെന്ന ഉറപ്പില്‍ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ആശുപത്രി ആവശ്യങ്ങള്‍ ഉണ്ടായാല്‍പോലും കുടുംബങ്ങള്‍ക്ക് വേഗത്തില്‍ അടിമാലിയില്‍ എത്താന്‍ സാധിക്കുന്നില്ല.  പഞ്ചായത്ത് റോഡിലെ മണ്ണ് നീക്കംചെയ്ത് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പെട്ടെന്നുണ്ടായ വേനല്‍ മഴയില്‍ സമീപത്തെ തോട്ടില്‍ ഒഴുക്ക് വര്‍ധിക്കുകയും റോഡ് ഒലിച്ചുപോകുകയും ചെയ്തു. റോഡിന്റെ ശോച്യാവസ്ഥ മൂലം രണ്ടുകുടുംബങ്ങള്‍ ഇപ്പോള്‍ വാടകയ്ക്കാണ് താമസം. ചെറിയ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് ഭയപ്പാടോടെയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവ കേരള യാത്രയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും റോഡിന്റെ കാര്യത്തില്‍ നടപടിയുണ്ടായില്ല. എത്രയും വേഗം ഗതാഗതയോഗ്യമായ റോഡ് നിര്‍മിച്ചുനല്‍കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow