പീരുമേട് സബ് ജയിലില്‍ ജനറേറ്റര്‍ അനുവദിക്കണം: നിവേദനം നല്‍കി
പീരുമേട് സബ് ജയിലില്‍ ജനറേറ്റര്‍ അനുവദിക്കണം: നിവേദനം നല്‍കി

ഇടുക്കി: പീരുമേട് സബ് ജയിലില്‍ ജനറേറ്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി മുഖ്യമന്ത്രിക്കും ജയില്‍ ഡിജിപിക്കും നിവേദനം നല്‍കി. രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്ന സമയത്ത് തടവുകാര്‍ ഇരുട്ടില്‍തപ്പേണ്ട സ്ഥിതിയാണ്. ബദല്‍ മാര്‍ഗമില്ലാതെ ജയില്‍ അധികൃതരും ഏറെ ബുദ്ധിമുട്ടുന്നു. വൈദ്യുതി മുടങ്ങുമ്പോള്‍ മെഴുകുതിരി വെളിച്ചമാണ് ഏകആശ്രയം. നേരത്തെ 7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. നാല് താലൂക്കുകളില്‍ നിന്നുള്ള തടവുകാരാണ് ഇവിടെ കഴിയുന്നത്.
What's Your Reaction?






