ദർശന എക്സലൻസ് അവാർഡ് വിതരണം
ദർശന എക്സലൻസ് അവാർഡ് വിതരണം

ഇടുക്കി : കട്ടപ്പന പൗരാവലിയും ദർശന അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദർശന എക്സലൻസ് അവാർഡ് വിതരണം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. കഴിഞ്ഞ 11 വർഷമായി കട്ടപ്പനയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വഴികാട്ടിയായ സ്ഥാപനമാണ് ദർശന അക്കാദമി. ദർശനയും കട്ടപ്പന പൗരാവലിയും ചേർന്നാണ് പത്താം ക്ലാസ്, ഹയർ സെക്കൻ്ററി വിഭാഗത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അവാർഡ് ഏർപ്പെടുത്തിയത്.
യോഗത്തിൽ ദർശന അക്കാദമി ഡയറക്ടർ ഫാ. സോണി എമ്പ്രായിൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി മുഖ്യ പ്രഭാഷണ നടത്തി. കട്ടപ്പന സെൻ്റ്. ജോർജ് വികാരി ഫാ ജോസ് മാത്യു പറപ്പള്ളിൽ, ചവറ ആശ്രമം സുപ്പീരിയർ ഫാ. ഡോൺ മാത്യു
ഈറ്റാനിയിൽ, അക്കാദമിക് കോർഡിനേറ്റർ റോബിൻ കെ തോമസ്, ഫാ. തോംസൺ കൂടപ്പാട്ട്, ബിജു ദേവസ്യ എന്നിവർ സംസാരിച്ചു.
What's Your Reaction?






