കുഴല്‍ കിണര്‍ റീചാര്‍ജിങ്: ബോധവല്‍ക്കരണ ക്ലാസുമായി മലയാളി ചിരി ക്ലബ്
കുഴല്‍ കിണര്‍ റീചാര്‍ജിങ്: ബോധവല്‍ക്കരണ ക്ലാസുമായി മലയാളി ചിരി ക്ലബ്

ഇടുക്കി: കുഴല്‍ കിണര്‍ റീചാര്‍ജിങ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തില്‍
കാഞ്ചിയാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ ജനറല്‍ സെക്രട്ടറി അശോകന്‍ ഇലവന്തിക്കല്‍, ചാരിറ്റി വിഭാഗം സെക്രട്ടറി നോബിള്‍ ജോണ്‍ എന്നിവര്‍ ക്ലാസെടുത്തു.
വീടിന്റെ മുകളില്‍ വീഴുന്ന മഴവെള്ളം പിവിസി പൈപ്പിലൂടെ മെറ്റല്‍, മണല്‍, ചിരട്ടക്കരി എന്നിവ നിറച്ച ജാറില്‍ ശേഖരിച്ച് ശുദ്ധീകരിച്ച് കിണര്‍ റീചാര്‍ജ് ചെയ്യാനാകും. 3000 മുതല്‍ 8000 രൂപ വരെ മുതല്‍മുടക്കില്‍ റീചാര്‍ജിങ് സംവിധാനം വീടുകളില്‍ സ്ഥാപിക്കാനാകും. ചിരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2012 മുതല്‍ പദ്ധതി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നടപ്പാക്കിവരുന്നു. റീചാര്‍ജിങ്ങിലൂടെ ശേഖരിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും പലതവണ ഉറപ്പുവരുത്തിയിട്ടുള്ളതാണ്. ഇതിന്റെ നിര്‍മാണ രീതിയും ഉപയോഗവും ക്ലാസില്‍ വിശദീകരിച്ചു. പഞ്ചായത്ത് അംഗം സന്ധ്യാ ജയന്‍, ക്ലബ് ഫിനാന്‍ഷ്യല്‍ ഫോറം പ്രസിഡന്റ് പി ജി മനോജ്, ട്രഷറര്‍ വിപിന്‍ വിശ്വനാഥന്‍, ജോസ് ഞായര്‍കുളം എന്നിവര്‍ നേതൃത്വം നല്‍കി. മേഖലയിലെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






