മണ്ണിടിച്ചില്‍ ഭീഷണി: മൂന്നാറിലെ വഴിയോരക്കടകള്‍ അടച്ചിടാന്‍ നിര്‍ദേശം
മണ്ണിടിച്ചില്‍ ഭീഷണി: മൂന്നാറിലെ വഴിയോരക്കടകള്‍ അടച്ചിടാന്‍ നിര്‍ദേശം

ഇടുക്കി: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലെ വഴിയോരക്കടകള്‍ അടച്ചിടാന്‍ പഞ്ചായത്ത് കര്‍ശന നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് രണ്ട് കടകള്‍ പൂര്‍ണമായും രണ്ട് കടകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ആളുകള്‍ ഇല്ലാതിരുന്നാല്‍ വന്‍ അപകടം ഒഴിവായി. മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് കടകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. കടകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മേഖലയിലെ അപകട സാധ്യത ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






