തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ കായികമേള നടത്തി
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ കായികമേള നടത്തി
ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായിക മേളനടന്നു. തങ്കമണി എസ്എച്ച്ഒ എബി എം പി മാര്‍ച്ച് ഫാസ്റ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പുത്തന്‍പുര കായികമേളയുടെ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, കായിക അധ്യാപകന്‍ ഫ്രാങ്ക്‌ളിന്‍ വി ഷാജി എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ബിജു തോമസ്, ജിഷ് മോന്‍ ജോണ്‍, ജോബി ജോസഫ്, തോമസ്, അനില്‍ കെ ഫ്രാന്‍സിസ്, ഷീന വര്‍ഗീസ്, അലന്‍ മരിയ, എയ്ഞ്ചല്‍ പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

