ആര്‍എസ്എസിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്: കെ സലിംകുമാര്‍
ആര്‍എസ്എസിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്: കെ സലിംകുമാര്‍

ഇടുക്കി: രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും കടന്നാക്രമങ്ങളും വര്‍ധിച്ച് വരികയാണ്. ഇതിന് നേതൃത്വം നല്‍കുന്നത് രാജ്യം ഭരിക്കുന്ന ഭരണാധികാരികളാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍. ജോയിന്‍ കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് ദിനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പള്ളികളില്‍ സ്‌നേഹ സന്ദേശ യാത്ര നടത്തിയിരുന്നു. എന്നാല്‍ ഈസ്റ്റര്‍ ദിനത്തില്‍ ഇത് ഉണ്ടായില്ല. ഇത് പരിശോധിയിരിക്കണമെന്നും ആര്‍എസ്എസിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെ സലിംകുമാര്‍ പറഞ്ഞു. ജോയിന്‍ കൗണ്‍സിലിന്റെ 46-ാമത് സംസ്ഥാന സമ്മേളനം മെയ് 12,13,14,15 തീയതികളില്‍ പാലക്കാട് നടക്കും. ഇതിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തിയത്. കട്ടപ്പന നഗരസഭ മിനി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി ആര്‍ ശശി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് വി കെ ജിന്‍സ്, ജോസ് ഫിലിപ്പ് ,കെ ജെ ജോയ്‌സ്, ജോയി വടക്കേടം, കെ വി സാജന്‍, പ്രദീപ് രാജന്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






