കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം നടത്തി
കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ലാ സമ്മേളനവും വനിതാവേദി സമ്മേളനവും നടന്നു. വാഴത്തോപ്പ് കേരള ബാങ്ക് ആസ്ഥാനത്ത് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ജോലിയില്‍നിന്ന് വിരമിച്ചവരെയും ജീവനക്കാരുടെ മക്കളില്‍ ഉന്നത വിജയം കൈവരിച്ചവരെയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എ പി ഉസ്മാന്‍ അനുമോദിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ ഡി അനില്‍കുമാര്‍ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെഎം ജലാലുദ്ദീന്‍, കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ടുബി ജോസഫ്, വനിതാവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി രമ്യ എം ,ജില്ലാ പ്രസിഡന്റ്് പ്രമീള സാജന്‍, സെക്രട്ടറി സലീന പി കെ, ആഷാ സി എസ്, നഹാസ് പി സലീം, ബിജു മാത്യു, എ പി ബേബി, സി പി സലിം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






