ഭൂനിയമ ഭേദഗതി ചട്ടം: യുഡിഎഫ് പ്രതിഷേധ സദസ് 28ന് രാജാക്കാട്ട്
ഭൂനിയമ ഭേദഗതി ചട്ടം: യുഡിഎഫ് പ്രതിഷേധ സദസ് 28ന് രാജാക്കാട്ട്

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് 28ന് രാജാക്കാട്ടില്‍ ജനകീയ പ്രതിഷേധ സദസും പ്രകടനവും സംഘടിപ്പിക്കും. വൈകിട്ട് 4ന് നടക്കുന്ന പ്രകടനത്തിനുശേഷം നടക്കുന്ന സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. നേതാക്കളായ ആര്‍ ബാലന്‍പിള്ള, എം പി ജോസ്, ചാക്കോ നടുക്കുടി, സുധീര്‍ കോട്ടക്കുടി, ഷാജി അമ്പാട്ട് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സിബി കൊച്ചുവള്ളാട്ട്, കണ്‍വീനര്‍ ജോഷി കന്യാക്കുഴി, നേതാക്കളായ ജമാല്‍ ഇടശേരിക്കുടി, ജോസ് ചിറ്റടി, കെ എസ് ശിവന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






