വണ്ടിപ്പെരിയാര്‍ തീപിടിത്തം: കട ഉടമകള്‍ക്ക് കൈത്താങ്ങായി വാഴൂര്‍ സോമന്‍
വണ്ടിപ്പെരിയാര്‍ തീപിടിത്തം: കട ഉടമകള്‍ക്ക് കൈത്താങ്ങായി വാഴൂര്‍ സോമന്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വ്യാപാരസ്ഥാപനങ്ങള്‍ കത്തിനശിച്ച സംഭവത്തില്‍ കട ഉടമകള്‍ക്ക് കൈത്താങ്ങായി വാഴൂര്‍ സോമന്‍ എംഎല്‍എ. തന്റെ ശമ്പളത്തില്‍നിന്ന് 50000 രൂപ വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജിന് എംഎല്‍എ കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തീപിടിത്തത്തില്‍ നഷ്ടം സംഭവിച്ച കട ഉടമകള്‍ക്കായി വണ്ടിപ്പെരിയാര്‍ പശുമല ജങ്ഷനില്‍ ആരംഭിച്ച വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് അദേഹം തുക കൈമാറിയത്. സര്‍ക്കാര്‍ മുഖാന്തരം ചെയ്യേണ്ട ധനസഹായങ്ങള്‍ ചെയ്യുന്നതിനായുള്ള നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






