നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് രാജകുമാരിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു  

നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് രാജകുമാരിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു  

Mar 1, 2026 - 15:14
 0
നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് രാജകുമാരിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു  
This is the title of the web page

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനെ മുമ്പില്‍കണ്ട് ജില്ലയില്‍ പ്രാദേശിക അടിസ്ഥാനത്തില്‍  രാഷ്ട്രീയ നയവിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്. രാജകുമാരി ടൗണില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇബ്രാഹിംകുട്ടി കല്ലാര്‍. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ ലഭിക്കാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്കടക്കം പോകേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കാനായി വിദേശത്ത് ജോലി തേടേണ്ട അവസ്ഥയാണ് യുവാക്കള്‍ക്കുള്ളത്.  ഇത് സര്‍ക്കാരിന്റെ വികസന പരാജയത്തിന്റെ തെളിവാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പാര്‍ട്ടി അനുഭാവികളെ താല്‍ക്കാലികമായി നിയമിച്ച് ഇപ്പോള്‍ അവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''പാര്‍ട്ടി ഓഫീസുകളില്‍ ചായവാങ്ങാന്‍ നിന്നവരെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമിച്ച് ഇപ്പോള്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്,'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ദേശീയപാത വിഷയവും അദ്ദേഹം പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ദേശീയപാതയുടെ പിതൃത്വം ഏറ്റെടുത്ത് പ്രചാരണങ്ങള്‍ നടത്തിയ ഭരണകക്ഷി നേതാക്കള്‍, പാത തകര്‍ന്നപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ന് ദേശീയപാത അനാഥാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാടന്‍ അധ്യക്ഷനായി. കെപിസിസി  മീഡിയ വക്താവ് അഡ്വ. സോനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം, ബ്ലോക്ക്, ഡിസിസി നേതാക്കളും നിരവധി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow