നെടുങ്കണ്ടത്തെ കെ പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം 3ന് നാടിന് സമര്‍പ്പിക്കും
നെടുങ്കണ്ടത്തെ കെ പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം 3ന് നാടിന് സമര്‍പ്പിക്കും
ഇടുക്കി: നെടുങ്കണ്ടത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച കെ പി തോമസ് ജില്ലാ സ്റ്റേഡിയം 3ന് കായിക മന്ത്രി വി അബ്ദുള്‍ റഹ്‌മാന്‍ നാടിന് സമര്‍പ്പിക്കും. ജില്ലയുടെ കായിക കുതിപ്പിന് ഗതിവേഗം പകരുന്നതിനാണ് ദ്രോണാചാര്യ കെപി തോമസ് മാഷിന്റെ പേരില്‍ പച്ചടിയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. 40 കോടി മുതല്‍മുടക്കില്‍ അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മിച്ച സ്റ്റേഡിയത്തില്‍ 4 ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, 12 ബാഡ്മിന്റണ്‍ കോട്ടുകള്‍, 4 വോളിബോള്‍ കോര്‍ട്ടുകള്‍, 3 ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, 300ല്‍ പരം വാഹനങ്ങള്‍ക്ക് സെല്ലാര്‍ ഫ്‌ലോറില്‍ പാര്‍ക്കിങ് സൗകര്യം, ഡോര്‍മെറ്ററി, അത്‌ലറ്റുകള്‍ക്കും, ഒഫീഷ്യല്‍സിനും താമസ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. മേപ്പിള്‍ വുഡ് ഫ്‌ലോറിങ് ഒഴികെയുള്ള 90 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായിട്ടുണ്ട്. നെടുങ്കണ്ടത്ത് 400 മീറ്റര്‍ ഹൈ ആര്‍റ്റിറ്റിയൂട് സിന്തറ്റിക് ട്രാക്ക്, അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ ഫീല്‍ഡ് എന്നിവയ്‌ക്കെപ്പം സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയംകൂടി സജ്ജമാകുന്നതോടെ നെടുങ്കണ്ടം ജില്ലയുടെ കായിക ഹബ്ബ് ആയി മാറും. എം എം മണി എംഎല്‍എ അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം പി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഷിഹാബ് ഈട്ടിക്കല്‍, ജനറല്‍ സെക്രട്ടറി ടി എം ജോണ്‍, ശ്യാമള വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?