മുല്ലക്കാനത്ത് ഡിവൈഡര്‍ സ്ഥാപിക്കണം: നാട്ടുകാര്‍ മന്ത്രിക്ക് ഹര്‍ജി നല്‍കി
മുല്ലക്കാനത്ത് ഡിവൈഡര്‍ സ്ഥാപിക്കണം: നാട്ടുകാര്‍ മന്ത്രിക്ക് ഹര്‍ജി നല്‍കി

ഇടുക്കി: അപകടം തുടര്‍ക്കഥയായ രാജാക്കാട് മുല്ലക്കാനം ജങ്ഷനില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് ആവശ്യം. മുല്ലക്കാനത്തെ വ്യാപാരികളും പൗരാവലിയും ആവശ്യമുന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കും ഭീമഹര്‍ജി നല്‍കി. ചെമ്മണ്ണാര്‍ ഗ്യാപ് റോഡ്, ഉടുമ്പന്‍ചോല- രണ്ടാംമൈല്‍ റോഡ്, എല്ലക്കല്‍-മുല്ലക്കാനം റോഡ്, ആശുപത്രി റോഡ്, രാജാക്കാട്-മുല്ലക്കാനം റോഡ് എന്നിവ സംഗമിക്കുന്ന ജങ്ഷനിലാണ് തുടര്‍ച്ചയായി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. ഇവിടെ സൂചന ബോര്‍ഡുകളോ ഡിവൈഡറുകളോ ഇല്ലാത്തതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്.
രാജാക്കാട് ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നവയില്‍ ഏറെയും. മൂന്നാര്‍, ആനച്ചാല്‍, ബൈസണ്‍വാലി ഭാഗങ്ങളില്‍ നിന്ന് ജോസ്ഗിരി റോഡിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നു.
35ലേറെ സ്‌കൂള്‍, കോളേജ് വാഹനങ്ങളും സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള വണ്ടികളും ഇതുവഴി പോകുന്നുണ്ട്.
മുല്ലക്കാനം ജങ്ഷനിലൂടെ കടന്നുപോകുന്ന ചെമ്മണ്ണാര്‍ ഗ്യാപ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഉടുമ്പന്‍ചോല- രണ്ടാംമൈല്‍ റോഡ് നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായി. മുല്ലക്കാനം എല്ലക്കല്‍ റോഡിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്
What's Your Reaction?






