ആലടി പി.എച്ച്.സിയുടെ പുതിയ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും
ആലടി പി.എച്ച്.സിയുടെ പുതിയ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും

ഇടുക്കി: ആലടി പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനാകുമെന്ന പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു. അഞ്ചുകോടി രൂപ മുതല്‍ മുടക്കി പുതിയ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളെ പറ്റി ആലോചിക്കുന്നതിനായി വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. നിലവിലെ സ്‌കെച്ചും, പ്ലാനും അനുസരിച്ച് - പാര്‍ക്കിങ് ഏരിയ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കും. ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീയാകുമ്പോള്‍ പ്രദേശത്തിന്റെ തന്നെ വികസനം സാധ്യമാകും എന്ന് പ്രതീക്ഷയിലാണ് അധികൃതര്‍
What's Your Reaction?






