രാജാക്കാട് റോട്ടറി ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും
രാജാക്കാട് റോട്ടറി ക്ലബ്ബ് ഓണാഘോഷവും കുടുംബസംഗമവും

ഇടുക്കി: രാജാക്കാട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. പ്രസിഡന്റ് മനോജ് ഫിലിപ്പിന്റെ ഭവനത്തില്‍ നടന്ന പിരപാടി റോട്ടറി ക്ലബ്ബ് ജിജിഅര്‍ ഷാജി സിആര്‍ ഉദ്ഘാടനം ചെയ്തു. ന്യൂസ്ലാന്‍ഡില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫെന്‍സിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ രാജാക്കാട് എന്‍ആര്‍സിറ്റി വടക്കേല്‍ നിവേദ്യ എല്‍ നായരെ ചടങ്ങില്‍ ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു. സെക്രട്ടറി കെജി രാജേഷ്,വി എസ് ബിജു,പ്രിന്‍സ് തോമസ്,സീമാ സിനോജ്,ട്രഷറര്‍ റ്റി ഇ നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






