പൂപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം
പൂപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

ഇടുക്കി:പൂപ്പാറയിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കടകൾ അടപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കോടതി അനുവദിച്ച സമയം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. പന്നിയാർ പുഴയോരത്തെയും റോഡ് പുറമ്പോക്കിലെയും 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് റവന്യു സംഘം എത്തിയത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. വീടുകൾ ഒഴിയേണ്ടതില്ലെന്നും സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ സമയം നൽകുമെന്നും സബ് കലക്ടർ അറിയിച്ചിരുന്നു. എന്നാൽ കടകൾ അടപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം.
What's Your Reaction?






