കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച കട്ടപ്പന നഗരസഭ ജനങ്ങളോട് മാപ്പ് പറയണമെന്ന് കുടിവെള്ള സഹായ പൗരസമിതി 

കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച കട്ടപ്പന നഗരസഭ ജനങ്ങളോട് മാപ്പ് പറയണമെന്ന് കുടിവെള്ള സഹായ പൗരസമിതി 

Oct 17, 2025 - 18:48
 0
കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച കട്ടപ്പന നഗരസഭ ജനങ്ങളോട് മാപ്പ് പറയണമെന്ന് കുടിവെള്ള സഹായ പൗരസമിതി 
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി മന്ത്രി റോഷി അഗസ്റ്റിന്‍ കൊണ്ടുവന്ന കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച കട്ടപ്പന നഗരസഭ ജനങ്ങളോട് മാപ്പ് പറയണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. 142 കോടി മുതല്‍ മുടക്കില്‍ സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയിലുടെ കട്ടപ്പനയിലെ മുഴുവന്‍ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തിക്കാന്‍ സാധിക്കും. അഞ്ചുരിളിയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ടാങ്ക് നിര്‍മാണത്തിന് പേഴുംകവലയില്‍ വെറുതെ കിടക്കുന്ന മുന്‍സിപ്പാലിറ്റിയുടെ 5സെന്റ് സ്ഥലം നല്‍കാന്‍ യാതൊരുവിധ തടസവും ഇല്ലാതിരിക്കെ പദ്ധതി അട്ടിമറിക്കാന്‍ സ്ഥലം വിട്ടുനല്‍കത്തതാണെന്ന് പൗരസമിതി നേതാക്കള്‍ ആരോപിച്ചു. കുടിവെള്ള സഹായ പൗരസമിതി കട്ടപ്പനയിലെ വ്യാപാരികളില്‍നിന്നു പണപിരിവ് നടത്തിയാണ് ടാങ്ക് നിര്‍മാണത്തിന് ആവശ്യമായ സ്ഥലത്തിന്റെ ആദ്യഗഡു കൊടുത്ത് ഈ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച കട്ടപ്പനയിലെ സന്നദ്ധസംഘടനകള്‍ക്കും വ്യാപാരികള്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും സമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു. നിലവില്‍ ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായിരിക്കുകയാണ്. നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും. 1 വര്‍ഷം ഒരു കോടിയിലധികം കുടിവെള്ള വിതരണത്തിനായി ചെലവാക്കുന്ന നഗരസഭ പദ്ധതി മുളയിലെ നുള്ളാന്‍ ശ്രമിച്ചത് ഖേദകരവും ജനവഞ്ചനയുമാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്ന ഈ അവസരത്തില്‍ കട്ടപ്പന നഗരസഭ ഭരണസമിതി പൊതുജന സമക്ഷം മാപ്പ് പറയണമെന്ന് പൗരസമിതി നേതാക്കളായ വി ആര്‍ സജി, മനോജ് എം തോമസ്, സിജോമോന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow