45 മത് കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി
45 മത് കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി

45 ആമത്തെ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല കലോത്സവമാണ് തങ്കമണി സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായത്. വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്.
സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് കർമ്മം ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് നിർവഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് കലോത്സവ ഉദ്ഘാടനം ചെയ്തു. നവംബർ 13 14 15 തീയതികളിൽ ആണ് കലോത്സവം നടക്കുന്നത്.. 74 സ്കൂളുകളിൽ നിന്നായി 5000 ത്തോളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. തങ്കമണി സെൻതോമസ് സ്കൂൾ മാനേജർ റവ ഡോക്ടർ ജോസ് മാറാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ സാബു കുര്യൻ സ്വാഗതം ആശംസിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റഫറൻ ഡോക്ടർ ജോർജ് തകിടിയൽ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിബിച്ചൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിന്റ മോൾ വർഗീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി മുക്കാട്ട് മെമ്പർമാരായ റെനി റോയ്, സോണി ചുള്ളമഠം, ചിഞ്ചുമോൾ ബിനോയ്, ജോസ് തൈച്ചേരിയിൽ, എം ജെ ജോൺ, ഷേർലി ജോസഫ്, ഷെർലി തോമസ്, അജയൻ എൻ ആർ, ചെറിയാൻ കട്ടക്കയം, റീന സണ്ണി, പ്രഹ്ളാതൻ വി എം, ജിന്റു ബിനോയ്, ലിസി മാത്യു ഷൈനി മാവൂലിൽ, മധു കെ ജെയിംസ്, ജോയ് കാട്ടുപാലം, സിസ്റ്റർ വിജി മാത്യു, ലിസമ്മ ജോസഫ്, സി എം സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ മികച്ച എൻ സി സി എ എൻ ഓ ആയി തിരഞ്ഞെടുക്കപ്പെട്ട ലെഫ്റ്റനന്റ് സുനിൽ കെ അഗസ്റ്റിനെയും, സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണ മെഡൽ ജേതാക്കളായ ജോൺ ബിനോയ്, അൻസിൻ ബിജു എന്നിവരെയും ആദരിച്ചു.
What's Your Reaction?






