പ്രതിസന്ധിയിലായി സുഭിഷ ഹോട്ടൽ

പ്രതിസന്ധിയിലായി സുഭിഷ ഹോട്ടൽ

Oct 15, 2023 - 03:19
Jul 6, 2024 - 06:56
 0
പ്രതിസന്ധിയിലായി സുഭിഷ ഹോട്ടൽ
This is the title of the web page

2023-10-14 20:19:07സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പീരുമേട് താലൂക്കിൽ അനുവദിച്ച വണ്ടിപ്പെരിയാറിലെ സുഭിക്ഷ ഹോട്ടൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് അടച്ചുപൂട്ടി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനൊപ്പം നാലുലക്ഷം രൂപ നടത്തിപ്പുകാരന് സാമ്പത്തിക ബാധ്യതയായി. തുടർന്നാണ് പീരുമേട് താലൂക്കിലെ ഏക സുഭിക്ഷ ഹോട്ടൽ അടച്ചുപൂട്ടിയത്. സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം ആരംഭിച്ചഹോട്ടലുകൾ ഇന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതി പ്രകാരം ഹോട്ടലുകൾ ആരംഭിക്കുന്ന വ്യക്തികൾക്ക് കെട്ടിട വാടക, കറണ്ട് ബില്ല് എന്നിവയും ഒരു ഊണിന് 5 രൂപ നിരക്കിൽ സ.ബ്.സി.ഡി യും നൽകാം എന്ന വ്യവസ്ഥയിലുമാണ് സുഭിഷഹോട്ടലുകൾ ആരംഭിച്ചത്. എന്നാൽ പദ്ധതി ആരംഭിച്ച് നാളിതുവരെയായിട്ടും ഹോട്ടൽ നടത്തിപ്പുകാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ഹോട്ടൽ നടത്തിപ്പുകാർ പ്രതിസന്ധിയിലായത് . 2022 ആരംഭിച്ച ഹോട്ടൽ നാളിതുവരെ ആയിട്ടും സർക്കാർ ആനുകൂല്യങ്ങൾ കിട്ടാതെ വന്നതോടുകൂടിയാണ് അടച്ച് പൂട്ടേണ്ടി വന്നത് എന്നാണ് സുഭിക്ഷ ഹോട്ടൽ നടത്തിപ്പുകാരനായ കണ്ണൻ പറയുന്നത്

മുൻപ് ഹോട്ടൽ നടത്തിയിരുന്ന ഇയാൾ പീരുമേട് താലൂക്കിൽ ഏക സുഭിക്ഷ ഹോട്ടലിന് വണ്ടിപ്പെരിയാറിൽ നടത്തിപ്പിനായി അനുമതി ലഭിച്ചതോടെ കൂടിയാണ് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷ ഹോട്ടൽ ആക്കി പ്രവർത്തനം ആരംഭിച്ചത്. സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പെടെ നാല് ലക്ഷത്തോളം രൂപ കടബാധ്യത ആയതോടുകൂടിയാണ് ഒന്നര വർഷക്കാലമായി പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവച്ചത്.ഹോട്ടൽ നടത്തിപ്പ് നഷ്ടത്തിൽ ആയതോടുകൂടി കെട്ടിട ഉടമയ്ക്ക് നൽകേണ്ട അഡ്വാൻസ് തുക അടക്കം നൽകി നടത്തിപ്പുകാരൻ ഒഴിഞ്ഞുപോവുകയാണ്.അഡ്വാൻസ് തുകയിനത്തിൽ രണ്ട് ലക്ഷത്തോളം രൂപ കെട്ടിടം ഉടമയ്ക്ക് നൽകേണ്ടി വന്നതും തന്റെ ഒന്നരവർഷക്കാലത്തെഅധ്വാന ഫലവും ലഭിക്കാതായത് ഹോട്ടൽ നടത്തിപ്പുകാരനെ വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സർക്കാർ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് ആരംഭിച്ച പദ്ധതി കടബാധ്യത മൂലം ഉപേക്ഷിച്ച് മറ്റ് ജീവിതമാർഗം തേടുകയാണ് വണ്ടിപ്പെരിയാറിൽ പ്രവർത്തിച്ചുവന്നിരുന്ന സുഭിക്ഷ ഹോട്ടൽ ഉടമ.

What's Your Reaction?

like

dislike

love

funny

angry

sad

wow