സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഞായറാഴ്ച മുതല്‍ അണക്കരയില്‍: 5000ലേറെ കര്‍ഷകര്‍ പങ്കെടുക്കും
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഞായറാഴ്ച മുതല്‍ അണക്കരയില്‍: 5000ലേറെ കര്‍ഷകര്‍ പങ്കെടുക്കും

ഇടുക്കി: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം 'പടവ് 2024' 18,19, 20 തീയതികളില്‍ അണക്കര സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടക്കും. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴൂര്‍ സോമന്‍ എംഎല്‍എ പതാക ഉയര്‍ത്തും. 3.30ന് സെന്റ് തോമസ് ഫൊറോന പള്ളി മൈതാനത്തുനിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഫ്‌ളാഗ് ഓഫ് ചെയ്യും. അഞ്ചിന് ഡയറി എക്‌സ്‌പോ മന്ത്രി ജെ ചിഞ്ചുറാണിയും കലാസന്ധ്യ എം എം മണി എംഎല്‍എയും ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 10ന് 'പടവ് 2024' മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ക്ഷീര കര്‍ഷക സെമിനാറും ക്ഷീര കര്‍ഷകരുടെ വിജയഗാഥകള്‍, ശാസ്ത്രീയ കണ്ടെത്തലുകള്‍ എന്നിവയുടെ അവതരണവും നടക്കും. 20ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചചെയ്യും. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മ, കേരള ഫീഡ്‌സ്, കെഎല്‍ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. 5,000ലേറെ ക്ഷീരകര്‍ഷകര്‍ പങ്കെടുക്കും.
What's Your Reaction?






