ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടുമായി യൂത്ത് കോണ്‍ഗ്രസ്
ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടുമായി യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: അടിമാലിയില്‍ ലഹരിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലഹരിയുടെ വ്യാപനത്തിനെതിരെ ജീവിതത്തില്‍ ഗോളടിക്കാം ലഹരിക്കെതിരെ ഫൗള്‍വിളിക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിന്‍സ് ഏലിയാസ് കിക്കോഫ് ചെയ്തു. മത്സരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി ചെമ്മല ഉദ്ഘാടനം ചെയ്തു. അടിമാലി മണ്ഡലം പ്രസിഡന്റ് അലന്‍ നിഥിന്‍ സ്റ്റീഫന്‍ അധ്യക്ഷനായി. ഡിസിസി അംഗം വിനു സ്‌കറിയ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന നിരവധി ആളുകളും വിദ്യാര്‍ഥികളും ഷൂട്ടൗട്ടില്‍ പങ്കെടുത്തു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എസ് സിദ്ദിഖ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ എസ് മൊയ്തു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അക്സ സാറ, കെ.എസ്.യു ജില്ലാ സെക്രട്ടറി അലന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാജീവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
What's Your Reaction?






