വേനല്‍ കനത്തതോടെ ഹൈറേഞ്ചില്‍ കാട്ടു തീ സാധ്യത വര്‍ധിച്ചു
വേനല്‍ കനത്തതോടെ ഹൈറേഞ്ചില്‍ കാട്ടു തീ സാധ്യത വര്‍ധിച്ചു

ഇടുക്കി: വേനല്‍ കനത്തതോടെ ഹൈറേഞ്ചില്‍ കാട്ടു തീ സാധ്യതയും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയും വിവിധ ഇടങ്ങളില്‍ കാട്ടു തീ പടരുകയും നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. വനമേഖലകളും കൃഷിയിടങ്ങളും കൂടുതല്‍ വരളുന്ന സാഹചര്യത്തില്‍ കാട്ടു തീ പടരുന്ന സാഹചര്യത്തിന് ജനങ്ങള്‍ ഇടവരുത്തരുതെന്ന് അഗ്‌നിശമനസേന അടിമാലി സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. പാതയോരങ്ങളിലും വനാതിര്‍ത്തികളിലും തീ പടര്‍ത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ മുതിരരുതെന്നും നിര്‍ദ്ദേശമുണ്ട്. ചൂടു കൂടി നില്‍ക്കുന്ന പകല്‍ സമയങ്ങളില്‍ അശ്രദ്ധമായി പറമ്പുകളിലും കൃഷിയിടങ്ങളിലും വീടുകള്‍ക്കരികിലും മറ്റും തീയിടരുതെന്നും പുറത്തെവിടെങ്കിലും തീ കത്തിച്ചാല്‍ പൂര്‍ണമായി തീ അണച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അശ്രദ്ധമായി സിഗരറ്റ് കുറ്റിയും മറ്റും വലിച്ചെറിയരുതെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു
What's Your Reaction?






