റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു
റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു

ഇടുക്കി: മൂന്നാറില്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു. ബസ് അറ്റകുറ്റപ്പണികള്‍ക്കായി ഗ്യാരേജില്‍ കയറ്റുന്നതിനിടെയാണ് മുകള്‍ ഡക്കറിന്റെ മുന്‍ ഭാഗത്തെ ചില്ല് പൊട്ടിയത്. മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ വരെ വിനോദസഞ്ചാരികളുമായി സര്‍വീസ് നടത്താന്‍ എത്തിച്ച ബസിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിനിടെയാണ് ബസിന്റെ മുകള്‍ ഡക്കറിന്റെ മുന്‍ ഭാഗത്തെ ചില്ല് പൊട്ടിയ നിലയിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബസ് അറ്റകുറ്റപ്പണികള്‍ക്കായി ഗ്യാരേജില്‍ കയറ്റുന്നതിനിടെ സംഭവിച്ച പാളിച്ചയാണ് ചില്ല് പൊട്ടാന്‍ കാരണം. സംഭവത്തെ തുടര്‍ന്ന് ബസിന്റെ ബുധനാഴ്ചത്തെ സര്‍വീസ് നിലച്ചു. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കി. ബസിന്റെ കേടുപാടുകള്‍ ഇന്നുതന്നെ പരിഹരിക്കുമെന്നും സംഭവത്തില്‍ ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
What's Your Reaction?






