ടാപ്പിങ് തൊഴിലാളികളുടെ കുറവ് : ഹൈറേഞ്ചിലെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
ടാപ്പിങ് തൊഴിലാളികളുടെ കുറവ് : ഹൈറേഞ്ചിലെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഇടുക്കി: ടാപ്പിങ്ങിന് തൊഴിലാളികളില്ലാത്തതിനാല്‍ ഹൈറേഞ്ചിലെ റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. പുതിയ തലമുറ ടാപ്പിങ് തൊഴില്‍ രംഗത്തേക്ക് കടന്നുവരാത്തതും അതിഥി തൊഴിലാളികള്‍ക്ക് ടാപ്പിങ് ജോലിയില്‍ പ്രാവീണ്യമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പല കര്‍ഷകരും റബര്‍ വെട്ടിനീക്കി മറ്റുകൃഷികളിലേക്ക് മാറുന്ന സ്ഥിതിയാണ്. തൊഴിലാളികളുടെ കുറവുമൂലം പലതോട്ടങ്ങളും ടാപ്പിങ് നടത്താതെ വെറുതെ ഇട്ടിരിക്കുന്നു. ചെറുകിട കര്‍ഷകരാണ് പ്രതിസന്ധി നേരിടുന്നവരില്‍ കൂടുതലും. ഇവരില്‍ പലരും സ്വന്തമായി ടാപ്പിങ് ചെയ്യാന്‍ സന്നദ്ധരാണെങ്കിലും പരിചയക്കുറവ് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ടാപ്പിങ് തൊഴിലാളികള്‍ക്ക് മരം ഒന്നിന് രണ്ട് രൂപയാണ് കൂലി. പാലെടുത്തു ഉറയൊഴിച്ചു കൊടുത്താല്‍ മൂന്നര രൂപ കിട്ടും. തുച്ഛമായ വരുമാനമാണ് തൊഴിലൂടെ ലഭിക്കുന്നതെന്നാണ് അഭിപ്രായം. മറ്റുകാര്‍ഷിക ജോലികള്‍ക്കിറങ്ങുന്നവര്‍ക്ക് ദിവസേന 800 രൂപവരെ കൂലി കിട്ടുന്നുണ്ട്. ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ അതിഥി തൊഴിലാളികളെ ടാപ്പിങ് പഠിപ്പിച്ച് രംഗത്തിറക്കാന്‍ റബര്‍ ബോര്‍ഡ് ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു. ടാപ്പിങ് പഠിച്ച ആരും തന്നെ ഈ തൊഴില്‍ ചെയ്യാന്‍ തയ്യാറല്ല. അവര്‍ പ്രതീക്ഷിക്കുന്ന വരുമാനമില്ലാത്തതാണ് കാരണം. വിലയിടിവിനൊപ്പം ടാപ്പിങ് തൊഴിലാളികളുടെ ലഭ്യത കുറവ് കൂടിയാകുമ്പോള്‍ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
What's Your Reaction?






