അടിമാലിയില്‍ കുട്ടി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വര്‍ധന: പരിശോധന ശക്തമാക്കി എംവിഡി
അടിമാലിയില്‍ കുട്ടി ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വര്‍ധന: പരിശോധന ശക്തമാക്കി എംവിഡി

ഇടുക്കി: അടിമാലി പ്രദേശത്ത് കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം പെരുകുന്നു. അവധിക്കാലം സജീവമായതോടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നത്. നിയമലംഘനം പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പും സജ്ജമായി. കുട്ടികള്‍ നിയമലംഘനം നടത്തിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസും പിഴയും വാഹനത്തിന്റെ ആര്‍സി ഉടമയ്‌ക്കെതിരെ നിയമ നടപടികളും സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഡ്രൈവിംഗ് പരിശീലിപ്പിക്കാതെ മറ്റ് കലകളോ കായിക വിനോദമോ പഠിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമാണ് മാതാപിതാക്കള്‍ നല്‍കേണ്ടതെന്നും വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹനവകുപ്പ്.
What's Your Reaction?






