ക്ഷേമ പെന്‍ഷന്‍: സമരം അവസാനിപ്പിച്ച് വൃദ്ധ ദമ്പതികള്‍
ക്ഷേമ പെന്‍ഷന്‍: സമരം അവസാനിപ്പിച്ച് വൃദ്ധ ദമ്പതികള്‍

ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു. അടിമാലി അമ്പലപ്പടിയില്‍ പെട്ടിക്കട നടത്തുന്ന വാളിപ്ലാക്കല്‍ ശിവദാസനും ഭാര്യ ഓമനയുമാണ് 'ദയാവധത്തിന് തയ്യാര്‍' എന്ന ബോര്‍ഡ് ഇവരുടെ പെട്ടിക്കടയ്ക്ക് മുമ്പില്‍ സ്ഥാപിച്ച് പ്രതിഷേധിച്ചത്. സിപിഎം ഏരിയ കമ്മിറ്റി നേതാക്കളുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
ഭിന്നശേഷിക്കാരിയാണ് 73കാരിയായ ഓമന. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് ഇവര്‍ പറയുന്നു. കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്താന്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നാണ് ഇവര്‍ക്ക് പെട്ടിക്കട നല്‍കിയത്. എന്നാല്‍ വന്യമൃഗ ശല്യം വര്‍ധിച്ചതോടെ വനത്തില്‍ പോയി വിഭവങ്ങള്‍ ശേഖരിക്കുന്നതിന് തടസം നേരിടുന്നു. കൃഷിയിടമുണ്ടെങ്കിലും വിലയിടവും വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും മൂലം വരുമാനം നിലച്ചു. ഇതോടെയാണ് ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിച്ചത്.
What's Your Reaction?






