അടിമാലി ടൗണില്‍ സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു
അടിമാലി ടൗണില്‍ സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു

ഇടുക്കി: അടിമാലി ടൗണില്‍ പഞ്ചായത്ത് ടൗണ്‍ ഹാളിന് സമീപം സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ മരത്തിന്റെ ശിഖരം ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞ് വീണിരുന്നു. മരം മുറിച്ച് നീക്കണമെന്ന് പ്രദേശവാസികള്‍ നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മരം മുറിച്ച് നീക്കി.
What's Your Reaction?






