ഒന്‍പതേക്കര്‍- മറ്റപ്പള്ളി റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തം
ഒന്‍പതേക്കര്‍- മറ്റപ്പള്ളി റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തം

ഇടുക്കി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഉപ്പുതറ ഒന്‍പതേക്കര്‍- മറ്റപ്പള്ളി റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്തം. അല്‍ഫോന്‍സാപ്പള്ളി മുതല്‍ മത്തായിപ്പാറ വരെയുള്ള ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്. അല്‍ഫോന്‍സാപ്പള്ളിക്കുസമീപം വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ ഗതാഗതം ദുഷ്‌കരമായി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്‍കിയിട്ടും പഞ്ചായത്ത് അവഗണിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തതമൂലമാണ് നിര്‍മാണം വൈകുന്നതെന്നും മഴക്കാലത്തിനുശേഷം റോഡ് സഞ്ചാരയോഗ്യമാക്കുമെന്നും പഞ്ചായത്തംഗം ജെയിംസ് തേക്കൊമ്പില്‍ പറഞ്ഞു.
What's Your Reaction?






