കുന്തളംപാറ കാവുംപടി ദേവിക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ആരംഭിച്ചു
കുന്തളംപാറ കാവുംപടി ദേവിക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന കുന്തളംപാറ - കാവുംപടി ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ആരംഭിച്ചു. ഒന്നാം ദിവസമായ വ്യാഴാഴ്ച പ്രത്യേക ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ പടയണിയും നടന്നു. ഉത്സവം ശനിയാഴ്ച സമാപിക്കും. ക്ഷേത്രം തന്ത്രി കല്ലാരിവേലി ഇല്ലത്ത് പരമേശ്വര ശര്‍മ്മയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ഉത്സവം നടക്കുന്നത്. കട്ടപ്പന ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍നിന്നും പടയണി എടുത്തുവരവും തുടര്‍ന്ന് കടമനിട്ട ഗോത്രകളരി അവതരിപ്പിച്ച പടയണിയും നടന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച വിശേഷാല്‍ പൂജകള്‍ക്കു പുറമേ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ കലാമണ്ഡലം ഹരിതയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ. 8.30ന് ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാക്കളായ രാഹുല്‍ കൊച്ചാപ്പി മനോജ് പുത്തൂര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്. രാത്രി 10ന് മലമൂര്‍ത്തിയ്ക്ക് വെള്ളംകുടി വയ്പ്പും കരീംഗുരുതിയും. 10.30ന് ദേശഗുരുതിയും ഉണ്ടായിരിക്കും.
മൂന്നാം ദിവസമായ ശനിയാഴ്ച വൈകിട്ട് 6.30ന് ഇടുക്കിക്കവല ലഷ്മിനാരായണ ക്ഷേത്രത്തില്‍നിന്ന് മഹാഘോഷയാത്ര, ശേഷം ക്ഷേത്രകമ്മിറ്റി ആരംഭിക്കുന്ന ചികിത്സ ധനസഹായ വിതരണം, 8.30ന് സൂര്യ സിംഗര്‍ ഫെയിം വിഷ്ണുവര്‍ദ്ധനും ഗന്ധര്‍വസംഗീതം ഫെയിം കലേഷ്‌കുമാറും നയിക്കുന്ന അമ്പലപ്പുഴ ആനന്ദം കമ്യൂണിക്കേഷന്റെ ഗാനമേളയും നടക്കും. മുഖ്യകാര്യദര്‍ശി പി എസ് ഷാജി, പ്രസിഡന്റ് എം ടി രാജു, സെക്രട്ടറി എം ഡി വിപിന്‍ദാസ്, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ എം എം രാജന്‍, കണ്‍വീനര്‍ ടി ജി അജീഷ്, അനില്‍കുമാര്‍ എസ് നായര്‍, ദിനേശന്‍ കൂടാരത്തുകിഴക്കേതില്‍, പി കെ കൃഷ്ണന്‍കുട്ടി, പി എം ഷിജു, ശ്രീജിത്ത് രവീന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കും.
What's Your Reaction?






