കട്ടപ്പന ബി ആര്‍ സി യുടെ ഡയപ്പര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു
കട്ടപ്പന ബി ആര്‍ സി യുടെ ഡയപ്പര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: കട്ടപ്പന ബി.ആര്‍.സി. യുടെ ഡയപ്പര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. കട്ടപ്പന ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് ജെയ്ബി ജോസഫ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബിആര്‍സി യുടെ പരിധിയിലുള്ള 56 കിടപ്പു രോഗികളായ കുട്ടികളെ സഹായിക്കുന്നതിനായാണ് ഡയപ്പര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. കട്ടപ്പന ബിപിസി ഷാജിമോന്‍ കെ. ആര്‍ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക്, കെഡിഎഫ് സെക്രട്ടറി സുമിത്ത് മാത്യൂ , എക്‌സിക്യൂട്ടിവ് അംഗങ്ങളായ സജി ദാസ് മോഹന്‍, സിജോ ഏവറസ്റ്റ്, ബിആര്‍സി ട്രെയ്‌നര്‍മാരായ ഗിരിജാകുമാരി എന്‍ വി, ബാസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

