ഇരട്ടയാര്‍ വാഴവര മേഖലകളില്‍ വന്യജീവി ആക്രമണം
ഇരട്ടയാര്‍ വാഴവര മേഖലകളില്‍ വന്യജീവി ആക്രമണം

ഇടുക്കി: ഇരട്ടയാര്‍ വാഴവര മേഖലകളില്‍ വീണ്ടും ഭീതി വിതച്ച് വന്യജീവി ആക്രമണം. ഇരട്ടയാര്‍ നാങ്കുതൊട്ടിക്ക് സമീപം കൂട്ടില്‍ കിടന്നിരുന്ന ആടിനെ കൊന്നു ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയിലാണ് പന്തപ്ലാക്കല്‍ മാത്തുക്കുട്ടിയുടെ ആട്ടിന്‍കുട്ടിയെ വന്യജീവി ആക്രമിച്ചു കൊന്നത്. രാവിലെ ആടിനെ കറക്കുന്നതിനായി എത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.
തുടര്‍ന്ന് പ്രദേശവാസികളെയും, വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ല. അതേസമയം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു. വനംവകുപ്പിനെ വിവരമറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് വന്യ ജീവി ആക്രമണം ഉണ്ടായത് ആശങ്ക പരത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സമീപപ്രദേശങ്ങളില്‍ വന്യജീവികളുടെ സാന്നിധ്യമുണ്ടായിരുന്നു. വീണ്ടും വന്യ ജീവി ആക്രമണം ഉണ്ടായതോടെ ആശങ്കയിലാണ് നാട്ടുകാര്‍.
What's Your Reaction?






