മറയൂരില്‍ വീട്ടമ്മയെ ശൂലം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു: ഭര്‍ത്താവിനും പരിക്ക്: അക്രമി ഒളിവില്‍
മറയൂരില്‍ വീട്ടമ്മയെ ശൂലം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു: ഭര്‍ത്താവിനും പരിക്ക്: അക്രമി ഒളിവില്‍

ഇടുക്കി: മറയൂരില്‍ വീട്ടമ്മയെ ശൂലം ഉപയോഗിച്ച് കുത്തിയും ഭര്‍ത്താവിനെ തലയ്ക്കടിച്ചും പരിക്കേല്‍പ്പിച്ചു. മറയൂര്‍ ചന്ദന റിസര്‍വിലെ ഈച്ചാംപെട്ടി ആദിവാസികോളനിയില്‍ താമസിക്കുന്ന കന്നിയമ്മ(45), ഭര്‍ത്താവ് സോമന്‍(49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച ഈച്ചാംപെട്ടി ഊരില്‍ താമസിക്കുന്ന സെല്‍വം ഒളിവിലാണ്. കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. സെല്‍വം വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ശൂലം ഉപയോഗിച്ച് കന്നിയമ്മയെ കുത്തുകയായിരുന്നു. തടയാനെത്തിയ സോമനെ തലയ്ക്കടിച്ച് വീഴ്ത്തി. അക്രമി ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






