കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്റെ മൃതദേഹം കണ്ടെത്തി
കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: കട്ടപ്പന കക്കാട്ടുകടയിലെ വാടകവീട്ടില്‍ നിന്നും വിജയന്റെ മൃതദേഹം കണ്ടെത്തി. വീടിനുള്ളില്‍ 3 അടി താഴ്ചയോളം ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി കോണ്‍ഗ്രീറ്റ് ചെയ്തിരുന്നു. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ഇവിടെ നിന്നും മാറ്റും. കട്ടപ്പനയില്‍ കാണാതായ ഗൃഹനാഥന്റെയും നവജാത ശിശുവിന്റെയും കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഭാര്യയേയും മകനെയും കൂടി കേസില്‍ പ്രതിചേര്‍ത്ത് പൊലീസ്. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിജയന്‍, ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശു എന്നിവരാണ് കൊല്ലപ്പെട്ടത്. വിജയനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചും നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ നിധീഷിനൊപ്പം വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരെ കൂടി പ്രതിചേര്‍ത്തു. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിധീഷ്, വിജയന്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍. കുഞ്ഞിനെ നേരത്തെ താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തില്‍ കുഴിച്ചിട്ടതായാണ് വിവരം. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ്‌ഐആറിലുണ്ട്. എല്ലാവര്‍ക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തി.
What's Your Reaction?

