വീട് കുത്തിത്തുറന്ന് 250 കിലോ ഏലയ്ക്ക മോഷ്ടിച്ച വണ്ടന്‍മേട് സ്വദേശി പിടിയില്‍
വീട് കുത്തിത്തുറന്ന് 250 കിലോ ഏലയ്ക്ക മോഷ്ടിച്ച വണ്ടന്‍മേട് സ്വദേശി പിടിയില്‍

ഇടുക്കി: പാമ്പാടുപാറയില്‍ വീട് കുത്തിത്തുറന്ന് ഏലയ്ക്ക മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടന്‍മേട് സന്തോഷ് ഭവന്‍ മണികണ്ഠന്‍(കാശി 39) ആണ് പിടിയിലായത്. പൊങ്കല്‍ ആഘോഷിക്കാനായി വീട്ടുകാര്‍ തമിഴ്‌നാട്ടില്‍ പോയ സമയത്താണ്, ഇതേ വീട്ടിലെ തൊഴിലാളിയായ പ്രതി വീടിന്റെ ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് 250 കിലോ ഏലയ്ക്ക മോഷ്ടിച്ചത്. കട്ടപ്പന, ചേറ്റുകഴി എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ ഏലയ്ക്ക വിറ്റതായും പൊലീസ് കണ്ടെത്തി. കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം എസ്എച്ച്ഒ ജര്‍ലിന്‍ വി സ്‌കറിയയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഏലയ്ക്ക വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






